കുടുംബ കഥ പറയാന്‍ ടിനി ടോമും കനിഹയും; 'പെര്‍ഫ്യൂ'മിലെ റൊമാന്റിക് ഗാനം പുറത്ത്

ടിനി ടോം, കനിഹ, പ്രതാപ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് “പെര്‍ഫ്യൂം”. സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ചിത്രത്തിലെ റൊമാന്റിക് ഗാനം പുറത്ത്. കെ.എസ് ചിത്രയും പി.കെ സുനില്‍ കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച “”നീലവാനം താലമേന്തി”” എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

അഡ്വ. ശ്രീരഞ്ജിനി എഴുതിയ വരികള്‍ക്ക് രാജേഷ് ബാബു കെ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. കെ.പി സുനില്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സജേത്ത് മേനോന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശ്രീകുമാരന്‍ തമ്പി, സുധി, സജിത്ത് കറ്റോട് എന്നിവര്‍ ചേര്‍ന്നാണ് മറ്റു ഗാനങ്ങള്‍ ഒരുക്കുന്നത്.

രഞ്ജിനി ജോസ്, മധുശ്രീ നാരായണന്‍ എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, എഡിറ്റര്‍-അമൃത് ലൂക്ക, സൗണ്ട് ഡിസൈന്‍-പ്രബല്‍ കൂസ്.