പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവ്... ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനോനും! ആശംസകളുമായി താരങ്ങളും

പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവ് ആയ ചിത്രം പങ്കുവച്ച് നടിമാരായ പാര്‍വതിയും നിത്യ മേനോനും. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ‘ദ വണ്ടര്‍ ബിഗിന്‍സ്’ എന്ന ക്യാപ്ഷനോടെ താരങ്ങള്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭണിയുടെ ഇമോജിയും ലവ് റിയാക്ഷനും പങ്കുവച്ചാണ് പോസ്റ്റ്.

മറ്റ് സൂചനകളോ വിവരങ്ങളോ ഒന്നും തരാത്തതിനാല്‍. എന്താണ് ഇതിനര്‍ത്ഥം എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. നിരവധി കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഗായിക ചിന്മയി ശ്രീപദ, ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങള്‍ പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്.

എന്നാല്‍ ഇത് പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള ചിത്രമാകും എന്ന കമന്റുകളും എത്തുന്നുണ്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ എന്നാണ് ലഭ്യമാകുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

‘വണ്ടര്‍ വുമണ്‍’ എന്നാകും ചിത്രത്തിന്റെ പേരെന്നും കമന്റുകള്‍ ഉണ്ട്. അതേസമയം, ‘ഹെര്‍’, ‘ഉള്ളൊഴുക്ക്’, ‘തങ്കളാന്‍’ എന്നിവയാണ് പാര്‍വതിയുടെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. ‘ആറാം തിരുകല്‍പ്പന’, ‘ദ അയേണ്‍ ലേഡി’ എന്നിവയാണ് നിത്യ മേനോന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.

View this post on Instagram

A post shared by Nithya Menen (@nithyamenen)

Read more