സംഭവം പൊളിച്ചുവെന്ന് ആരാധകര്‍; തകര്‍ത്ത് ഷൈന്‍ ടോമും വിനായകനും; പന്ത്രണ്ടിലെ ലിറിക്കല്‍ വീഡിയോ

വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ലിയോ തദേവൂസ് ഒരുക്കുന്ന പന്ത്രണ്ടിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. അല്‍ഫോന്‍സ് ജോസഫ് സംഗീതമൊരുക്കുന്ന പടകള്‍ ഉണരേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണ് പുറത്തിറക്കിയിട്ടുള്ളത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

ബി.കെ.ഹരിനാരായണന്‍, ജോ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടിന്റെ വരികളൊരുക്കിയിരിക്കുന്നത്. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
വിനായകനും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമെ ലാല്‍, ദേവ് മോഹന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദരപാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നബു ഉസ്മാനാണ്.

Read more