തിയേറ്ററില്‍ നിന്നുള്ള സിനിമാ റിവ്യൂ വിലക്കും

തിയേറ്റര്‍ കോമ്പൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷന്റേതാണ് തീരുമാനം. ഒടിടി റിലീസിനുള്ള നിയന്ത്രണം കര്‍ശനമാക്കി. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ.

42 ദിവസത്തിന് മുന്‍പ് ഒ ടി ടി റിലീസ് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവ്. സിനിമ തീയറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുക്കുന്നത് വിലക്കാനും ധാരണയായി.

തിയറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകരില്‍നിന്ന് പ്രതികരണങ്ങളെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ വിലക്കാന്‍ ധാരണയായത്.

കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് തീരുമാനം.