തന്നെ ഭീഷണിപ്പെടുത്തി അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവ് പരാതി നല്‍കിയതിന് പിന്നാലെ ടീസര്‍ പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹനവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചു എന്നാണ് യുവാവ് പരാതി നല്‍കിയത്.
വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് വനിതാ സംവിധായകയ്ക്കും ഒരു ഒ.ടി.ടി പ്ലാറ്റ് ഫോമിനുമെതിരെ പരാതിയുമായി എത്തിയത്. മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരുന്നത്.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.
Read more
അടുത്ത ദിവസം തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും താനിപ്പോള്‍ മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറഞ്ഞിട്ടുണ്ട്.







