പവർ സ്റ്റാർ കഴിഞ്ഞ് ഒരു പൊളി പൊളിക്കാം, അല്ലു അർജുനൊപ്പമുളള ചിത്രം പങ്കുവെച്ച് ഒമർലുലു

Advertisement

മലയാള സിനിമയിൽ വളരെ  ശ്രദ്ധ നേടിയ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ്  സംവിധായകൻ. ഇപ്പോഴിതാ അദ്ദേഹം  പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ്  സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്.

അപ്പോ എല്ലാം പറഞ്ഞ പോലെ പവർസ്റ്റാർ കഴിഞ്ഞ് ഒരു പൊളി പൊളിക്കാം എന്ന അടിക്കുറിപ്പോടെ അല്ലു  അർജുനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഒമർലുലു.

പവർ സ്റ്റാർ കഴിഞ്ഞാൽ അല്ലു അർജ്ജുനെ നായകനാക്കിയോ ഗസ്റ്റ് റോളിൽ കൊണ്ടു വന്നോ ഒരു സിനിമ ഒമർ ലുലു സംവിധാനം ചെയ്യുമെന്നാണ് ആരാധകരുടെ ചർച്ചകൾ.

അതേസമയം  ഒരു ആക്ഷൻ എന്റർടൈയിനറായാണ് പവർ സ്റ്റാർ  അണിയറയിൽ ഒരുങ്ങുന്നത്. ഹോളിവുഡ് താരം ലൂയിസ് മാന്റിലോറാണ് ചിത്രത്തിൽ പ്രതിനായകനായി വരുന്നത്. അബു സലിം, ബാബുരാജ്, റിയാസ് ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.