പേളി മാണിയുടേത് അടക്കം 17 സിനിമകളും സീരിസുകളും നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് എത്തുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമകളുടെ ചാകര. 17 സിനിമകളുടെയും സീരിസുകളുടെയും റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം. അവതാരകയും നടിയുമായ പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം “ലുഡോ” അടക്കം 12 സിനിമകളും അഞ്ച് സീരിസുകളുമാണ് റിലീസിനെത്തുന്നത്.

ജാന്‍വി കപൂര്‍ ചിത്രം ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍, സഞ്ജയ് ദത്തിന്റെ തൊര്‍ബാസ്, കജോളിന്റെ ത്രിഭംഗ, നവാസുദ്ദീന്‍ സിദ്ദീഖിയും രാധിക ആപ്തയും ഒരുമിക്കുന്ന രാത് അകേലി ഹെ, കൊങ്കണ സെന്നിന്റെ ഡോളി കിറ്റി ഓര്‍ വോ ചമക്തേ സിതാരെ, യാമി ഗൗതമിന്റെ ഗിന്നി വെഡ്‌സ് സണ്ണി, ശബാന ആസ്മിയുടെ ഹൊറര്‍ ചിത്രം കാളി കുഹി, നവാസുദീന്‍ സിദ്ദിഖിയുടെ സീരിയസ് മെന്‍, ബോബി ഡിയോളിന്റെ ക്ലാസ് ഓഫ് 83, ഗീതാഞ്ജലി റാവോ സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം ബോംബെ റോസ്,അനില്‍ കപൂര്‍, അനുരാഗ് കശ്യപ് ചിത്രം എകെ വേര്‍സസ് എകെ എന്നിവയാണ് റിലീസ് ചെയ്യുന്ന സിനിമകള്‍.

വെബ് സീരിസുകളില്‍ പ്രധാന റിലീസ് സ്യൂട്ടബിള്‍ ബോയ് ആണ്. മീര നായര്‍ സംവിധാനം ചെയ്യുന്ന സീരിസ് ബിബിസിയാണ് നിര്‍മിക്കുന്നത്. തബു, ഇഷാന്‍ ഖട്ടന്‍, രസിക ദുഗല്‍, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മിസ്മാച്ച്ഡ്, മസാബ മസാബ, ബോംബെ ബീഗംസ്, ഭാഗ് ബീനി ഭാഗ് എന്നിവയാണ് മറ്റ് സീരിസുകള്‍.

https://www.instagram.com/tv/CCsILhwq2to/?utm_source=ig_embed

തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ മലയാളത്തിലും സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തിയിരുന്നു. ജയസൂര്യ ചിത്രം “സൂഫിയും സുജാതയും” ആയിരുന്നു മലയാളത്തിലെ ആദ്യ ഒടിടി റിലീസ്.