പ്രഭാസ് നായകനാകുന്ന “സാഹോ”യിലെ വിശേഷങ്ങള്‍ പങ്കുവച്ച് സഹതാരം നീല്‍ നിതിന്‍ മുകേഷ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് നീല്‍ എത്തുന്നത്. പ്രഭാസ് ഒരു ബിഗ് സ്റ്റാര്‍ ആണെങ്കിലും ഏറ്റവും വിനീതനായ മനുഷ്യനാണെന്നാണ് നീല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അബുദാബിയില്‍ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ട് നടക്കുമ്പോള്‍ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. തന്റെ റൂമിലെത്തി ഭാര്യക്കായി പ്രഭാസ് സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും എല്ലാ ദിവസവും ഭാര്യക്ക് സുഖമാണോയെന്ന് അന്വേഷിച്ച് വിളിക്കാറുണ്ടായിരുന്നു എന്നുമാണ് നീല്‍ പറഞ്ഞത്.
Read more
താന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും താരപ്പദവി കാണിക്കാത്ത ഒരു നല്ല മനുഷ്യനാണ് പ്രഭാസ് എന്നുമാണ് താരം പറയുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സാഹോ. ആഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും.