'എല്ലാം സെറ്റിലാവും വരെ കാത്തിരിക്കാന്‍ വയ്യ'; അമാലിനോട് നസ്രിയ

കൊറോണ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്കഡൗണിനെ തുടര്‍ന്ന് പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും കാണാന്‍ കഴിയാത്തതിന്റെ പരിഭവത്തിലാണ് പലരും. ഇപ്പോഴിതാ നടി നസ്രിയയും ദുല്‍ഖറിന്റെ ഭാര്യ അമാലിനും ഈ പരിഭവം പരസ്യമാക്കിയിരിക്കുകയാണ്. ലോക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നതിനിടയില്‍ പരസ്പരം കാണാനാവാത്ത സങ്കടം പറയുകയാണ് ഇരുവരും.

നസ്രിയ പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് അമാലിന്റെ കമന്റ്. എനിക്കെന്റെ കൊച്ചി ഫാമിലിയെ മിസ് ചെയ്യുന്നു എന്നാണ് അമാല്‍ കുറിച്ചത്. “എനിക്കറിയാം അമാ; നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു. ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ; എല്ലാം സെറ്റിലാവും വരെ കാത്തിരിക്കാന്‍ വയ്യ.”നസ്രിയ മറുപടിയായി കുറിച്ചു.

amaal

നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആര്‍ക്കിടെക്റ്റും ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയുമായ അമാല്‍ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും ഒത്തുകൂടലും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

https://www.instagram.com/p/B-Yn2TUJ12b/?utm_source=ig_web_copy_link