അവള്‍ കിണറ്റില്‍ ചാടി, തവളയുടെ കഥ കേട്ടുതീരും മുന്‍പ് ഫയര്‍ ഫോഴ്‌സ് വന്നു പൊക്കിയെടുത്തു, ബാക്കി കഥ കേള്‍ക്കാന്‍ മുന്തിരിമൊഞ്ചന്‍

പൊട്ട കിണറ്റിലെ മാക്കാന്‍ തവളക്കു പ്രേമത്തിന്റെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എങ്ങിനെ അറിയാം..,,? പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടുള്ളതല്ലാതെ തവളയെ കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ട്..?
അതിനു ഒരു പ്രാവശ്യമെങ്കിലും കിണറ്റില്‍ ചാടി നോക്കണം… അങ്ങിനെ അവള്‍ കിണറ്റില്‍ ചാടി. തവളയെ കണ്ടു കഥ കേട്ടു. കഥ തീരും മുന്‍പ് ഫയര്‍ ഫോഴ്‌സ് വന്നു പൊക്കിയെടുത്തു.. ബാക്കി കഥ കേള്‍ക്കാന്‍ മുന്തിരി മൊഞ്ചന്‍ വെള്ളിത്തിരയില്‍.

Image result for munthiri monchan

മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. വ്യത്യസ്തമായ പ്രമേയവും സലിംകുമാറിന്റെ കരിയറിലെ വ്യത്യസ്തമായ വേഷവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളാണ് സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

Related image

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപിക(കൈരാവി തക്കര്‍) വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്‌നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക്‌ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ് (ഗോപിക അനില്‍) രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം.

Image result for munthiri monchan

ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്‍. ഗോപിക അനിലിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് .ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. മൂവി ഫാക്ടറി ഡിസംബര്‍ 6ന് മുന്തിരിമൊഞ്ചന്‍ തിയേറ്ററിലെത്തിക്കും. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍ (ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദീപക് ധര്‍മ്മടം തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ഷാന്‍ ഹാഫ്‌സാലി, സംഗീതം വിജിത്ത് നമ്പ്യാര്‍, പശ്ചാത്തല സംഗീതം റിജോഷ്. പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ)