മോഹന്‍ലാലിന്റെ ശരീരം കീറി ചോര ഒലിച്ചു, കാലും മുറിഞ്ഞിരുന്നു; പ്രേക്ഷക ശ്രദ്ധ നേടിയ ആ സിനിമ

ഇന്നും ചര്‍ച്ചചെയ്യപ്പെടുന്ന ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ ഗുരു. സി ജി രാജേന്ദ്രബാബുവിന്റെ തിരക്കഥയില്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമാ ലോകത്ത് മാത്രമല്ല ലോകസിനിമയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. രഘു രാമന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ചിത്രത്തില്‍ രഘുരാമനായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ താരത്തിന്റെ പ്രകടനം ചര്‍ച്ചാ വിഷയമാണ്. ചിത്രത്തിനായി മോഹന്‍ലാല്‍ എടുത്ത റിസ്‌ക്കിനെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ കുറച്ച് ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സിനിമയില്‍ ലാലേട്ടന് ഉപയോഗിക്കാന്‍ വേണ്ടി ചെരുപ്പ് തയ്യാറാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് ഇട്ടിരുന്നില്ല. നമുക്ക് പോലും ചെരുപ്പിടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചൂട് കൂടിയ അന്തരീക്ഷമാണ് അവിടെ. കുപ്പിച്ചില്ല് പോലെയാണ് അവിടത്തെ പാറക്കല്ലുകള്‍. അവിടെയാണ് ചെരുപ്പിടാതെ മോഹന്‍ലാല്‍ നടന്നത്.

ചിത്രീകരണത്തിനിടെ നടന്ന മറ്റൊരു സംഭവത്തെ കുറിച്ചു അദ്ദേഹം വീഡിയോയില്‍ പറയുന്നു. മലയുടെ മുകളില്‍ നിന്ന ഉരുണ്ട് വരുന്ന സീന്‍ ഉണ്ടായിരുന്നു. അത് അഭിനയിക്കുമ്പോള്‍ മുതുക് മുറിഞ്ഞ് ചോര വന്നിരുന്നു. ലാലേട്ടന്‍ അതുംകൊണ്ടും അഭിനയിച്ചിരുന്നു . സിനിമയില്‍ മോഹന്‍രാജ് ലാലേട്ടനെ വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. ആ രംഗത്തിനായി പാഡൊക്കെ വച്ചിരുന്നു. എന്നാല്‍ അതൊക്കെ ഇളകി പോവുകയായിരുന്നു. അവിടെ മുറിഞ്ഞ് ചോരവരാനും തുടങ്ങി..

കുറച്ച് അകലെ നിന്നാണ് മോഹന്‍ലാലിനെ മോഹന്‍രാജ് വലിച്ചു കൊണ്ട് വരുന്നത് . സീന്‍ എടുക്കുമ്പോഴും അദ്ദേഹം വിളിച്ച് ചോദിക്കുന്നുണ്ട് ടേക്ക് ഓക്കേയാണോ എന്ന്. അവിടെ ശരിയാവുന്നത് വരെ വലിച്ച് കൊണ്ട് പേകാന്‍ അദ്ദേഹം പറയുകയായിരുന്നുവെന്ന് അഭിമുഖത്തില്‍ പറയുന്നു.