മൂന്ന് വര്‍ഷത്തിനു ശേഷം ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന്‍ 'ജനുവരി 14ന്'; അയ്യപ്പ ഗാനം എത്തി

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം മേപ്പടിയാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.

‘ഉണ്ണി മുകുന്ദനും മേപ്പടിയാന്‍ ടീമിനും ആശംസകള്‍’, മോഹന്‍ലാല്‍ കുറിച്ചു. ഒപ്പം സിനിമയിലെ ‘അയ്യപ്പാ’ എന്ന് തുടങ്ങുനാണ് ഗാനവും പുറത്തുവിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ സംരംഭം കൂടിയാണിത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം യു സര്‍ട്ടിഫിക്കേഷന്‍ ആണ് നേടിയിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് വിതരണം.

Read more