എന്റെ ജീവിതം എന്റേതു മാത്രമാണ്, പബ്ലിക്കല്ല; സൈബര്‍ സദാചാരവാദികളുടെ അശ്ലീല കമന്റുകള്‍ക്ക് മീരാ നന്ദന്റെ മറുപടി

വെസ്റ്റേണ്‍ ഡ്രസ്സ് ധരിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് നടി മീരാ നന്ദന് ഏറ്റുവാങ്ങേണ്ടി വന്നത്. സൈബര്‍ സദാചാരവാദികളുടെ അശ്ലീല കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. തന്റെ ചിത്രത്തിന് അശ്ലീല കമന്റുകള്‍ വരെ ലഭിച്ചു. എന്റെ സ്വകാര്യ ജീവിതം എന്റേതാണ്. അതില്‍ കടന്നുകയറി, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് മീര ആവശ്യപ്പെട്ടു.

വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ അത് എന്തുമായിക്കോട്ടെ പക്ഷേ എന്റെ സ്വകാര്യജീവിതത്തില്‍ അതിക്രമിച്ച് കയറി, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ചിത്രത്തിന്റെ പേരില്‍ അശ്ലീല കമന്റുകള്‍ വരെ വന്നു. ചില ആളുകള്‍ പറയുന്ന പോലെ അത്ര ചെറിയതോ അത്ര വലിയതോ ആയ വസ്ത്രമല്ല അത്. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. എന്റെ ജീവിതം എന്റേതു മാത്രമാണ്, പബ്ലിക്കല്ല. മീരാ നന്ദന്‍ വ്യക്തമാക്കി.

ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരാ നന്ദന്‍.