ആകാംക്ഷയുണര്‍ത്തി മക്കള്‍സെല്‍വന്റെ മലയാള അരങ്ങേറ്റം; മാര്‍ക്കോണി മത്തായിയുടെ രസകരമായ ടീസര്‍

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായിയുടെ ടീസര്‍ റിലീസ് ചെയ്തു. വളരെ ആകാംഷയുണര്‍ത്തുന്നതാണ് ടീസര്‍. മികച്ച പ്രതകരണമാണ് വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസഫിലൂടെ തിളങ്ങിയ ആത്മീയ നായികയായി എത്തുന്നു. മൂവരും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം സിനിമാസ് എന്ന ബാനറില്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി.

അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയി മാത്യു, റീന ബഷീര്‍, മല്ലിക സുകുമാരന്‍, അനാര്‍ക്കലി, കലാഭവന്‍ പ്രജോദ്, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സനില്‍ കളത്തിലും റെജീഷ് മിഥിലയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.അനില്‍ പനച്ചൂരാന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു.