പടം സൂപ്പറായിട്ടുണ്ട്, വളരെക്കാലത്തിനു ശേഷമാണ് ഇത്തരമൊരു സിനിമ കാണുന്നത്; മാര്‍ക്കോണി മത്തായിയെ കുറിച്ച് പ്രേക്ഷക പ്രതികരണം

ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാര്‍ക്കോണി മത്തായിയ്ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. ചിത്രം കണ്ട ശേഷമുള്ള ഒരു പ്രേക്ഷകന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനത്തിന് പുറമേ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.