'ഒറ്റ നോട്ടത്തില്‍ പൈററ്റ്സ് ഓഫ് കരീബിയന്‍..'; മരക്കാര്‍ ടീസര്‍ റിയാക്ഷന്‍ വീഡിയോ

യുദ്ധ രംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ഐതിഹാസിക ടീസര്‍ ആണെന്ന് മോഹന്‍ലാലിന്റെ ഔദ്യോഗിക പേജില്‍ ഫെയ്‌സ്ബുക്കും കമന്റുമായി എത്തിയിട്ടുണ്ട്.

ടീസറിന്റെ റിയാക്ഷന്‍ വീഡിയോകളും ശ്രദ്ധ നേടുകയാണ്. ഒറ്റ നോട്ടത്തില്‍ ചിത്രം പൈററ്റ്സ് ഓഫ് കരീബിയന്‍ പോലെയുണ്ടെന്നാണ് റിയാക്ഷന്‍സ് ഓഫ് സുലൈമാന്‍ എന്ന യൂട്യൂബ് ചാനലില്‍ എത്തിയിരിക്കുന്നത്. മികച്ച വിഷ്വല്‍ ട്രീറ്റാണ് ടീസര്‍ സമ്മാനിച്ചതെന്നും റിയാക്ഷന്‍ വീഡിയോയില്‍ പറയുന്നു.

ടീസര്‍ കാണുമ്പോള്‍ സിനിമ കാണാനുള്ള ഹൈപ് കൂടുകയാണ്. പ്രിയദര്‍ശന്‍ മികച്ച സംവിധായകനാണെന്നും, ബോളിവുഡില്‍ മികച്ച ഒരുപാട് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. നിരവധി വിവാദങ്ങള്‍ക്ക് ഒടുവിലാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ, അര്‍ജുന്‍ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. നൂറ് കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.