ദുബായ്ക്കാര്‍ക്ക് ഗഫൂര്‍ക്കാ ദോസ്ത്.. ഗുണ്ടകള്‍ക്ക് കീലേരി അച്ചൂ..

മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താന് വിട. ഇന്ന് 1.05ന് ആണ് മാമുക്കോയ വിട പറഞ്ഞത്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ താരം നാടക രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ പേര്. കോഴിക്കോടന്‍ സംഭാഷണ ശൈലിയുടെയാണ് മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്തമായ മുസ്ലിം സംഭാഷണ ശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായത്.

വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടക പ്രവര്‍ത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറിയിരുന്നു. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയ ജനിച്ചത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് മാമുക്കോയ വളര്‍ന്നത്.

മാമ്മുക്കോയുടെ പഴയകാല കിടിലൻ കോമഡി # Mamukoya Comedy Scenes # Malayalam Comedy Scenes - YouTube

കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. മരത്തിന് നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയായിരുന്നു ജോലി. നാടകവും കല്ലായിലെ മരമളക്കല്‍ ജോലിയും അദ്ദേഹം ഒരുമിച്ച് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്.

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്‌മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയില്‍ എത്തിയതു്. സിനിമകളില്‍ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.

ഞമ്മൾ പഴയ പുലിയാ # Mamukoya Comedy Scenes # Malayalam Movie Comedy Scenes # Malayalam Comedy Scenes - YouTube

1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശിപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകള്‍.

മനുഷ്യരെ അറിയുന്ന, സിനിമ അറിയുന്ന വ്യക്തിയാണ് പൃഥ്വിരാജ്: മാമുക്കോയ അഭിമുഖം ​| Mamukkoya Kuruthi

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, കളിക്കളത്തിലെ പോലീസുകാരന്‍ ,ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍ ,ഒപ്പത്തിലെ സെക്യൂരിറ്റിക്കാരന്‍ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പന്‍ ദ ഗ്രേറ്റ്. ഏപ്രില്‍ 21ന് റിലീസ് ചെയ്ത സുലേഖ മന്‍സില്‍ ആണ് ഒടുവില്‍ വേഷമിട്ട ചിത്രം.