തീപ്പൊരി ജോസിന്റെ താണ്ഡവം, 'ടര്‍ബോ' കത്തിക്കയറുമോ? പ്രേക്ഷക പ്രതികരണം

‘ഭ്രമയുഗം’ എന്ന ഹിറ്റിന് ശേഷം തിയേറ്ററില്‍ ‘ടര്‍ബോ’ ജോസിന്റെ താണ്ഡവം. മികച്ച പ്രതികരണങ്ങളാണ് ഇന്ന് തിയേറ്ററിലെത്തിയ വൈശാഖ്-മമ്മൂട്ടി ചിത്രം ടര്‍ബോ നേടിക്കൊണ്ടിരിക്കുന്നത്. വൈശാഖ് തിരിച്ചെത്തി എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. രാജ് ബി ഷെട്ടിയുടെ അഭിനയത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

”ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. മമ്മൂക്ക മികച്ചതായി. രാജ് ബി ഷെട്ടി സ്‌കോര്‍ ചെയ്തു. സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ ചിത്രം. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച ചിത്രം. ആരാധകര്‍ക്കും ആക്ഷന്‍ സിനിമ പ്രേമികള്‍ക്കും ഒരു വിരുന്നാണ് ടര്‍ബോ. ക്രിസ്റ്റോയുടെ മികച്ച വര്‍ക്ക്, വൈശാഖ് തിരിച്ചെത്തി. ടെയില്‍ എന്‍ഡ് ലീഡ് സീന്‍ ഒരു രക്ഷയുമില്ല” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”എല്ലാ മാസ് മസാല ടെംപ്ലേറ്റുകളുമുള്ള ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നര്‍. ഗംഭീരമായ ആക്ഷന്‍ സെറ്റ് പീസുകള്‍ക്കൊപ്പം ഒരു മികച്ച ആക്ഷന്‍ എന്റര്‍ടെയ്നറും വൈശാഖ് ഒരുക്കിയിരിക്കുന്നത്. ജോസ് ആയി എത്തിയ മമ്മൂക്ക ശരിയായ ഒരു ടര്‍ബോ പോലെ തന്നെയാണ്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”ഹൈ വോള്‍ട്ടേജ് സെക്കന്‍ഡ് ഹാഫും മികച്ച ഫസ്റ്റ് ഹാഫും. രണ്ടാം പകുതിയിലെ ഗംഭീര ആക്ഷന്‍ സീനുകളും ഇലക്ടിഫൈയിങ് ക്ലൈമാക്‌സും ത്രില്ലടിപ്പിക്കും. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും വേറെ ലെവല്‍ പെര്‍ഫോമന്‍സ്. കാര്‍ ചെയ്‌സ് സീന്‍ തീപ്പൊരി. ആര്‍ട്ട്, ബിജിഎം, ക്യാമറ, കൊറിയോഗ്രാഫി എല്ലാം ഗംഭീരം” എന്നിങ്ങനെയാണ് മറ്റ് അഭിപ്രായങ്ങള്‍.

അതേസമയം, റിലീസിന് മുമ്പേ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ ചിത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഗംഭീര ഓപ്പണിങ് കളക്ഷനാകും ചിത്രത്തിന് ലഭിക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Read more