അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്; പ്രതി മരിച്ച നിലയിൽ

അമേരിക്കയിലുണ്ടായ വെടിവെപ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗണിലെ ഏറ്റവും വലിയ നഗരമായ ഡെട്രോയിറ്റിനടുത്തുള്ള വാട്ടർ പാർക്കിലാണ് വെടിവയ്പ്പ് നടന്നത്. അതേസമയം പ്രതിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തിൻ്റെ ഉദ്ദേശം വ്യക്തമല്ല.

ഇന്നലെ വൈകുന്നേരമാണ് സംഭവം. തോക്കുമായെത്തിയ പ്രതി വാട്ടർ പാർക്കിൽ എത്തി വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ രണ്ട് കുട്ടികൾക്കും സ്ഥലത്തുണ്ടായിരുന്ന 9 പേർക്കും പരിക്കേറ്റു. വാഹനത്തിൽ വന്നിറങ്ങിയ പ്രതി 28 തവണയെങ്കിലും വെടിയുതിർത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് കൈതോക്ക് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ അടുത്തുള്ള വീട്ടിൽ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.