ടി.ആർ.പിയിൽ മികച്ച നേട്ടവുമായി മമ്മൂട്ടി ചിത്രം പ്രീസ്റ്റ്; സന്തോഷം പങ്കുവെച്ച്  നിർമ്മാതാവ്

തിയേറ്ററുകൾക്ക് പുതുജീവൻ നൽകിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്.  ടെലിവിഷനിലും മികച്ച നേട്ടമാണ് ചിത്രം  കൈവരിച്ചിരിക്കുന്നത്.

ചിത്രത്തിന് ടെലിവിഷനിൽ 21.95 പോയിന്റുകളാണ് ടിആർപി റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. നിർമ്മാതാവ് ആന്റോ ജോസഫ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

‘എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’, എന്നും ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. 2021ൽ മലയാളം സിനിമയ്ക്ക് ലഭിച്ച മികച്ച ടിആർപി റേറ്റിംഗ് ആണെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ 4 വെള്ളിയാഴ്ച വൈകിട്ട് 7ന് ആണ് ദി പ്രീസ്റ്റ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ പാരസൈക്കോളജിസ്റ്റായ ഫാ ബെനഡിക്റ്റ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.