'പിശാച്, ദയയില്ലാത്ത രക്ഷകന്‍' ഏജന്റില്‍ മമ്മൂട്ടി വില്ലന്‍ തന്നെ!

 

അഖില്‍ അക്കിനേനിക്കൊപ്പം തെലുങ്ക് ചിത്രം ഏജന്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതോടെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

പോസ്റ്ററില്‍ കൈകളില്‍ തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. ‘പിശാച്, ദയയില്ലാത്ത രക്ഷകന്‍’ എന്ന ടാഗ് ലൈനും പോസ്റ്ററില്‍ കാണാം. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഢിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. എ.കെ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മാണം.