പ്രണവ് മോഹലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് ഒരുക്കുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ വിജയ് ചിത്രം മാസ്റ്റേഴ്സിന്റെ സംവിധായകന് ലോകേഷ് കനകരാജ് സന്ദര്‍ശിച്ചതാണ് പുതിയ വിശേഷം. ഈ വിവരം വിനീത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നാണ് വിനീതിന്റെ പോസ്റ്റ്.
ഹൃദയത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ് ഒരുക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്ത നിര്‍വഹിക്കുന്നു. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്.
Read more
തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഹെലലിനെ നായകനും തിരക്കഥാകൃത്തുമായ നോബിള്‍ ബാബു തോമസ് ചിത്രത്തിന്റെ സഹനിര്‍മാതാവാണ്. ഈ വര്‍ഷം ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.







