ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയിലുള്ളത്: മീന

ഭര്‍ത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന. തന്റെ സോഷ്യല്‍മീഡിയയില്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള ക്വോട്ടുകളാണ് നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്.

തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കൂട്ടി വച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് നടി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്’ എന്നാണ് മീന എഴുതിയിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ നടിയ്ക്ക് പിന്തുണന നല്‍കിക്കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

തമിഴ്, തെലുങ്ക്, മലയാളം സനിമകളില്‍ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഹോസ്റ്റ് ആയും മെന്റര്‍ ആയും വിധി കര്‍ത്താവായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീന്‍ പ്രേമികളുടെയും ഇഷ്ടതാരമാണ്.

മീന റൗഡി ബേബി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭര്‍ത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം

Read more