ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

സംവിധായകന്‍ ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് (83)അന്തരിച്ചു. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം  തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം.

ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകള്‍ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.