തൃഷയുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചത് റാണ ദഗ്ഗുബതിയുടെ ആള്‍ക്കാര്‍, നടി ഹൈദരാബാദില്‍ കാല് കുത്താന്‍ പാടില്ലെന്നായിരുന്നു; വെളിപ്പെടുത്തല്‍

നടി തൃഷയെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെയ്യാര്‍ ബാലു നടത്തിയ വെളിപ്പെടുത്തല്‍ വൈറലാകുകയാണ്. ആഗയം എന്ന തമിഴ് ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം തൃഷയെക്കുറിച്ച് പറഞ്ഞത്. തൃഷയുടെ അമ്മയാണ് നടിയുടെ കരിയറിന് തുടക്ക കാലം മുതല്‍ വലിയ പിന്തുണ നല്‍കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ഒരു തെലുങ്ക് നടനുമായി തൃഷ പ്രണയത്തിലായെന്നും ഇവര്‍ ലിവിംഗ് ടുഗെദറിലാണെന്ന ഗോസിപ്പ് പരന്നു. ആ തെലുങ്ക് നടന്റെ കുടുംബം പാരമ്പര്യമായി സിനിമാ കുടുംബമാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ കുടുംബ രാഷ്ട്രീയമൊന്നും ചെറിയ കാര്യമല്ല. പുറത്ത് നിന്നുള്ളവര്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റില്ല’

‘തൃഷ ഉള്ളിലേക്ക് വന്നതോടെ എല്ലാവരും ചേര്‍ന്ന് ഈ ലിവിംഗ് ടുഗെദര്‍ പിരിക്കാന്‍ ശ്രമിച്ചു. അവസരങ്ങള്‍ മുടക്കി. തൃഷ ഹൈദരാബാദില്‍ കാല് കുത്താന്‍ പാടില്ലെന്ന തരത്തില്‍ ഇത് കടുത്തു’ തുടരെ സിനിമകളില്‍ അഭിനയിച്ചിരുന്ന നടിക്ക് അവസരങ്ങളേ ഇല്ലാതായി. തമിഴകത്ത് മുന്‍നിര നായകന്‍മാര്‍ക്കൊപ്പം ചെയ്ത സിനിമകള്‍ ഹിറ്റായെന്നും ചെയ്യാറ് ബാലു പറഞ്ഞു.

റാണ ദഗുബതിയാണ് ചെയ്യാറ് ബാലു പരാമര്‍ശിച്ച നടന്‍. ആന്ധ്രയിലെ പ്രമുഖ കുടുംബമാണ് ് റാണ ദഗുബതിയുടേത്. തെലുങ്കിലെ പ്രമുഖ പ്രൊഡ്യൂസറായിരുന്നു റാണയുടെ പിതാവ് ഡി സുരേഷ് ബാബു. റാണയുടെ മുത്തശ്ശന്‍ ഡി രാമനായ്ഡുവും തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖനായിരുന്നു.