'വാടാ വല വീശാന്‍ പോകാം'; കുമ്പളങ്ങി നൈറ്റ്‌സിലെ ഒരു രംഗം

മലയാള സിനിമയിലെ യുവതാരനിരയെ അണി നിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഒരു രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് രംഗത്തില്‍ ഉള്ളത്. റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയെന്ന സവിശേഷതയും “കുമ്പളങ്ങി നൈറ്റ്‌സ്” സ്വന്തമാക്കുകയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

ചിത്രം ഫെബ്രുവരി ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്.