ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് ‘കാന്താര: ചാപ്റ്റര്‍ 1’. ഒക്ടോബര്‍ 2ന് റിലീസ് ചെയ്ത സിനിമ 800 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. ഇതിനിടെ സിനിമ ഉടന്‍ തന്നെ ഒടിടിയില്‍ റിലീസ് ആകുമെന്ന സൂചനകളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക.
പ്രൈം വീഡിയോ ഇന്ത്യയുടെ എക്സ് അക്കൗണ്ടില്‍ ടു ബികം ലെജന്‍ഡറി എന്ന കാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഒരു വിഭാഗം കാന്താര: ചാപ്റ്റര്‍ 1 വീട്ടിലിരുന്ന് ആസ്വദിക്കാനായി കാത്തിരിക്കുമ്പോള്‍, ബോക്സ് ഓഫീസ് ഹിറ്റായിരിക്കുന്ന ഈ ചിത്രം കൂടുതല്‍ ദിവസം തിയേറ്ററില്‍ നിലനിര്‍ത്തണം എന്ന നിലപാടിലാണ് ആരാധകര്‍.
അതേസമയം, 2022ല്‍ പുറത്തിറങ്ങി ലോകമെമ്പാടും 400 കോടിയിലധികം രൂപ നേടിയ ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണ് ‘കാന്താര ചാപ്റ്റര്‍ 1’. കേരളത്തില്‍ നിന്ന് ?55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് വിതരണം ചെയ്തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി.
Read more
കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. 2024ല്‍ കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു.







