കാര്‍ത്തി നായകനായെത്തിയ കൈതി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം നൂറു കോടിയിലേക്ക് കുതിക്കുകയാണ്. 12 ദിനം പിന്നിടുമ്പോള്‍ 80 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം 100 കോടി ക്ലബില്‍ അധികം വൈകാതെ കയറുമെന്ന് ഉറപ്പായി. അങ്ങനെ എങ്കില്‍ കാര്‍ത്തിയുടെ ആദ്യ 100 കോടി ചിത്രമാകും കൈതി.
കേരളത്തില്‍ സിനിമയുടെ ആദ്യ ആഴ്ചയിലെ ഗ്രോസ് 5.26 കോടിയാണ്. കാര്‍ത്തി സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ തുക കൂടിയാണിത്. മാനഗരം എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ത്രില്ലര്‍ ആണ് കൈതി. നായികയില്ല, ഗാനങ്ങളില്ല, പ്രണയരംഗങ്ങളില്ല എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
Read more

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗം കഥയും അരങ്ങേറുന്നത് രാത്രിയിലാണ്. തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പൊലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.







