ലിയോയിലെ ജോജു ജോര്‍ജ്ജ്; വാര്‍ത്ത വ്യാജം

ലോകേഷ് കനകരാജ്‌വിജയ് ചിത്രം ‘ലിയോ’യില്‍ ജോജു ജോര്‍ജും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ‘ലിയോ’യിയില്‍ ജോജു അഭിനയിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

‘വിക്ര’ത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തില്‍ നിന്നും ബാബു ആന്റണി, മാത്യു തോമസ് എന്നിവരും അഭിനയിക്കുന്നു

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ ആണ് നിര്‍മാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

Read more

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.