തിരക്കഥാകൃത്തായും സംവിധായകനായും മൂന്ന് പതിറ്റാണ്ടുകളിലേറെയായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന ആളാണ് രഘുനാഥ് പലേരി. വേറിട്ട ശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മൈഡിയര്‍ കുട്ടിച്ചാത്തനും പൊന്‍മുട്ടയിടുന്ന താറാവും മേലേപ്പറമ്പിലെ ആണ്‍വീടുമെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇനിയും താന്‍ പുതിയ ചിത്രങ്ങളുമായി വരുമെന്നാണ് രഘുനാഥ് പറയുന്നത്.
“സിനിമയുമായി ഞാന്‍ വീണ്ടും വരും. ജിജോയുടെ സംവിധാനത്തില്‍ ഒരു ബിഗ് ബജറ്റ് സിനിമയുടെ എഴുത്ത് ജോലിയിലാണ്. മലയാള സിനിമ ഇന്നുവരെ പരീക്ഷിക്കാത്ത ഐ മാക്സ് സാങ്കേതിക വിദ്യയിലാണ് നിര്‍മ്മാണം. “ഒന്നു മുതല്‍ പൂജ്യം വരെ കഴിഞ്ഞ് ഇന്ത്യയിലെ പ്രശസ്തനായ നിര്‍മ്മാതാവ് സിനിമ ചെയ്യാന്‍ സമീപിച്ചിരുന്നു. സംഘട്ടന രംഗങ്ങളും കളര്‍ഫുള്ളായ പാട്ടും ഉള്‍പ്പെടുത്തി ആക്ഷന്‍ സിനിമ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ രഘുനാദ് പലേരി പറഞ്ഞു.
Read more
“ഒരുപാട് വര്‍ഷങ്ങള്‍ സിനിമയില്‍ പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ നിരവധി അനുഭവങ്ങളുണ്ട്. എന്നുകരുതി, പഴയ ആളുകളൊന്നും വിളിക്കുന്നില്ല ,കാണുന്നില്ല എന്ന വിഷമം പേറി നടക്കുന്ന ആളല്ല ഞാന്‍. ഒരു തരത്തിലുള്ള വേദനയും മനസിനെ ബാധിക്കാറില്ല. എപ്പോഴും സന്തോഷിച്ചു രസിച്ചു നില്‍ക്കാനാണ് ഇഷ്ടം.” അദ്ദേഹം പറഞ്ഞു.







