‘പൊന്നിയിന്‍ സെല്‍വന്‍’ ട്രെയ്‌ലര്‍ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം രജനികാന്ത് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജയറാം താരങ്ങളെ അനുകരിച്ചതിനെ ട്രോളുന്ന വീഡിയോയാണ് മകനും നടനുമായ കാളിദാസ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
ഷൂട്ടിംഗിനിടെ സംവിധായകന്‍ മണിരത്നത്തോട് പ്രഭു വിശക്കുന്നുവെന്ന് പറയുന്ന രംഗമായിരുന്നു ജയറാം അനുകരിച്ചത്. ‘മണി പസിക്കിത് മണി’ എന്ന ജയറാമിന്റെ അതേ ഡയലോഗ് പറഞ്ഞു കൊണ്ട് താരത്തെ ട്രോളുന്ന സ്റ്റാര്‍ബക്‌സ് ജീവനക്കാരനാണ് വീഡിയോയിലുള്ളത്.
ജയറാമിനൊപ്പം പാര്‍വതിയും മകള്‍ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും സ്റ്റാര്‍ബക്‌സിലെ ഒരു ജീവനക്കാരന്‍ ‘മണി പസിക്കിത് മണി’ എന്ന് പറയുകയാണ്. ആദ്യമൊന്ന് അമ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ചിരി അടക്കാനാകാതെ ഇരിക്കുന്ന പാര്‍വതിയെയും കാണാം.
View this post on Instagram
Read more
അതേസമയം, മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് ജയറാം എത്തിയത്. ആഴ്‌വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിരുന്നു.