'ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ...?', അമൃതയുടെ പോസ്റ്റിന് പരിഹാസ കമന്റ്; മറുപടിയുമായി താരം

‘ഷെഫീക്കിന്റെ സന്തോഷം’ സിനിമ കണ്ടിറങ്ങിയ ശേഷം മകള്‍ പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. സിനിമ കാണാന്‍ മകള്‍ ഒപ്പമുണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘ഗോപി മഞ്ചൂരിയന്‍’ അതിന് സമ്മതിച്ചില്ല എന്നാണ് ബാല പറഞ്ഞത്. ഗോപി സുന്ദറിനെ വിമര്‍ശിച്ചായിരുന്നു ഈ പരാമര്‍ശം.

ഇതിന് പിന്നാലെ അമൃത സുരേഷ് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് ‘ഗോപി മഞ്ചൂരിയന്‍’ കമന്റുകളും എത്താന്‍ തുടങ്ങി. മകളോടൊപ്പമുള്ള വീഡിയോ പങ്കുവച്ചപ്പോഴും ഇതേ കമന്റുകള്‍ എത്തിയതോടെ പ്രതികരിച്ചിരിക്കുകയാണ് അമൃത. മൃത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മകള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയാണ് അമൃത പങ്കുവെച്ചത്. തന്റെ വീട്ടിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ പ്രേമി മകള്‍ പാപ്പുവാണെന്ന് അമൃത വീഡിയോയില്‍ പറയുന്നുണ്ട്. ‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…’ എന്ന പരിഹാസ കമന്റാണ് വീഡിയോക്ക് താഴെ എത്തിയത്.

‘അയ്യേ… കഷ്ടം’ എന്നാണ് അമൃത മറുപടിയായി കുറിച്ചത്. വൈകാതെ കമന്റുകള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്തു. പാപ്പു ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറലായതോടെ നിരവധി പേര്‍ പാപ്പുവിന്റെ കഴിവിനെ അഭിനന്ദിച്ചും എത്തി. മകളുടെ സമ്മതവും ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോള്‍ തനിക്ക് ലഭിച്ചിരുന്നുവെന്ന് അമൃത പറഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)