ദിലീപേട്ടന്‍ എനിക്ക് ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങി തന്നിട്ടുള്ള ആളാണ്, അത് ചെയ്തത് അദ്ദേഹമാണെന്ന് നിങ്ങള്‍ കണ്ടോ: കൂട്ടിക്കല്‍ ജയചന്ദ്രന്‍

ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍. ദിലീപിനെ ന്യായീകരിച്ച് നടന്‍ പങ്കുവച്ച വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ താന്‍ അത് കാര്യമാക്കിയിട്ടില്ല എന്നാണ് ജയചന്ദ്രന്‍ പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ദിലീപേട്ടന്‍ ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങി തന്നിട്ടുള്ള ആളാണെന്നും നടന്‍ പറയുന്നത്.

വിമര്‍ശനങ്ങളൊന്നും താന്‍ വലിയ കാര്യമാക്കിയിരുന്നില്ല. വളരെ മോശമായി കമന്റ് പറഞ്ഞവരുണ്ട്. അനുകൂലിച്ചവരുമുണ്ട്. തന്റെയൊരു സുഹൃത്തിനൊരു പ്രശ്നമുണ്ടായാല്‍ തനിക്ക് ഏറ്റവും വലുത് ആ പ്രശ്നമല്ല, ആ സുഹൃത്താണ്. ഒരു കേസ് വന്നാല്‍ അത് തെളിയിക്കാതെ എന്തും പറയാമെന്നാണോ?

അങ്ങനെയാണെങ്കില്‍ ആരെ കുറിച്ച് വേണമെങ്കിലും എന്തും പറയാാമല്ലോ. തന്നെ സംബന്ധിച്ച് ദിലീപേട്ടന്‍ ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങി തന്നിട്ടുള്ള ആളാണ്. ഒരുപാട് സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യനാണ്. അതുവച്ചാണ് നമുക്ക് പറയാനുള്ളത് പറഞ്ഞത്.

ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങള്‍ കണ്ടോ? താനും കണ്ടില്ല. ഇനിയിപ്പോ അങ്ങനെ ആയിരിക്കാം. ആണെങ്കില്‍ അത് തെളിയട്ടെ, അപ്പോള്‍ അതിന്റെ ബാക്കിയായി ഇത് മോശമായി പോയിട്ടോ എന്ന് താന്‍ തന്നെ പുള്ളിയോട് ചോദിക്കും. ഇപ്പോള്‍ തനിക്കത് പറയേണ്ട കാര്യമില്ല എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്.

Read more

‘ചാന്ത്പൊട്ട്’, ‘ദൃശ്യം’ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും നടന്‍ പറയുന്നുണ്ട്. കലാകാരന്‍ എന്ന നിലയില്‍ തനിക്കേറ്റവും ഭാഗ്യം ലഭിച്ചത് ചാന്ത്പൊട്ടില്‍ അഭിനയിച്ചതാണ് എന്നാണ് ജയചന്ദ്രന്‍ പറയുന്നത്.