ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍; വൈറലായി ഫോട്ടോഷൂട്ട്

വൈറല്‍ ഫോട്ടോഷൂട്ടുമായി ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയായുകയാണ് നടി ജാനകി സുധീര്‍. അര്‍ധനഗ്‌നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.

ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്. രൗണത് ശങ്കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഇത്തരത്തിലുള്ള ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തേയും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more