ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും പ്രണയത്തില്‍? ഫോട്ടോ ചര്‍ച്ചയാകുന്നു

ഐശ്വര്യ ലക്ഷ്മിയും നടന്‍ അര്‍ജുന്‍ ദാസും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ഹാര്‍ട്ട് ഇമോജി ക്യാപ്ഷനായി നല്‍കി അര്‍ജുനൊപ്പമുള്ള ചിത്രം ഐശ്വര്യ പങ്കുവച്ചതാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. ദേശീയ മാധ്യമങ്ങളിലാണ് താരത്തിന്റെ ‘പ്രണയ കഥകള്‍’ എത്തിയിരിക്കുന്നത്.

‘പ്രണയം തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി, കാമുകനൊപ്പമുള്ള ചിത്രം പുറത്തുവിട്ടു’ എന്ന ടൈറ്റിലോടെയാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ എത്തുന്നത്. നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന് ഭൂരിഭാഗം ആരാധകരും പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

മാത്രമല്ല നടിയുടെ അടുത്ത സുഹൃത്തുക്കള്‍ ഇരുവരെയും അഭിനന്ദിച്ച് രംഗത്തു വന്നതും ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പുതിയ സിനിമയുടെ പ്രഖ്യാപനമായിരിക്കും, സസ്‌പെന്‍സ് വയ്ക്കാതെ കാര്യം പറയൂ എന്നിങ്ങനെയൊക്കെയാണ് ചില കമന്റുകള്‍.

View this post on Instagram

A post shared by Aishwarya Lekshmi (@aishu__)

എന്തായാലും ഈ വിഷയത്തില്‍ ഐശ്വര്യയോ അര്‍ജുനോ ഈ വാര്‍ത്തകളോടോ കമന്റുകളോടോ പ്രതികരിച്ചിട്ടില്ല. ‘പുത്തം പുതു കാലൈ വിടിയാത’ എന്ന തമിഴ് ആന്തോളജി ചിത്രത്തില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകള്‍ ഉണ്ടായിരുന്ന സീരിസില്‍ ‘ലോണേഴ്‌സ്’ എന്ന കഥയിലാണ് അര്‍ജുന്‍ എത്തിയത്.

‘നിഴല്‍ തരും ഇദം’ എന്ന കഥയിലാണ് ഐശ്വര്യ ലക്ഷ്മി നായികയായത്. അതേസമയം ‘കിങ് ഓഫ് കൊത്ത’, ‘ക്രിസ്റ്റഫര്‍’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്നീ സിനിമകളാണ് ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍.