കറുപ്പും വെളുപ്പും കളങ്ങളിലെ കളി പോലെ ജീവിതം; ഗിന്നസ് പക്രു ചിത്രം ഇളയരാജയുടെ ട്രെയിലര്‍

ഗിന്നസ് പക്രു നായകവേഷത്തിലെത്തുന്ന “ഇളയരാജ”യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തൃശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്ന സിനിമയാണിത്. ചെസ് കളിയുടെ ആവേശം ഇഴചേര്‍ന്ന ജീവിത മുഹൂര്‍ത്തങ്ങളുള്‍ക്കൊള്ളുന്നതാണ് ട്രയ്‌ലര്‍. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഇളയരാജ”. മാര്‍ച്ച് 22നാണ് ചിത്രം റിലീസാവുന്നത് .മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. സുദീപ്. ടി. ജോര്‍ജ്ജിന്റേതാണ് തിരക്കഥ. ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.