ആരാണ് ഈ നടന്‍; ഇളയരാജയിലെ ഗണപതിയുടെ ലുക്ക് വൈറലാകുന്നു

മേല്‍വിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപക പ്രശംസ നേടിയ സിനിമകള്‍ ഒരുക്കിയ മാധവ് രാമദാസന്‍ ഒരുക്കുന്ന പുതിയ ചിത്രം ഇളയ രാജ ഈ മാസം 22ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുന്നത്. വൃദ്ധന്റെ വേഷത്തില്‍ തിരിച്ചറിയാന്‍ പോലുമാകാതെ ഗംഭീര മേക്കോവറിലാണ് ഹരിശ്രീ അശോകന്‍ ചിത്രത്തില്‍ എത്തുന്നത്.

സൂപ്പര്‍ താരങ്ങളോ യുവ താരങ്ങളോ ഇല്ലാത്ത ഈ സിനിമ് റിലീസിന് മുന്‍പേ തന്നെ മികച്ച സാറ്റലൈറ്റ് റൈറ്റ്‌സ് എന്ന അപൂര്‍വ നേട്ടവും ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നു .സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത് മഴവില്‍ മനോരമ ആണ്.

പ്രശസ്ത ബാനര്‍ ആയ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോര്‍ജ് ആണ്. ഗിന്നസ് പക്രുവിനൊപ്പം ഗോകുല്‍ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. രതീഷ് വേഗ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ നല്‍കിയത് പാപ്പിനു ആണ്.

ilayaraja134