'ഉല്ലാസം എഗ്രിമെന്റില്‍ പേരില്ല, ഡേറ്റുകള്‍ ഇല്ല': ഇടവേള ബാബു

നടന്‍ ഷെയ്‌ന്റെ ഇപ്പോഴുള്ള ലുക്കില്‍ തീര്‍ക്കാന്‍ കഴിയുന്ന സിനിമ ഏതാണെന്ന് നോക്കി, അത് ആദ്യം തീര്‍ക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നി സിനിമകളുടെ സംവിധായകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. തുടര്‍ന്നായിരിക്കും വിലക്ക് നീക്കുന്നത് അടക്കമുളള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് ഷെയ്ന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ഇടവേള ബാബു സംസാരിച്ചു.

ഉല്ലാസത്തിന്റെ കരാറുമായി ബന്ധപ്പെട്ട് വ്യാജരേഖകളാണ് സമര്‍പ്പിച്ചതെന്ന് ഷെയ്ന്‍ പറഞ്ഞത് കേട്ടു. അവന്‍ കാണിച്ച എഗ്രിമെന്റ് രേഖകള്‍ പരിശോധിച്ചു. അതും ചര്‍ച്ചയില്‍ വരും. എഗ്രിമെന്റില്‍ പടത്തിന്റെ പേരില്ല. ഡേറ്റുകള്‍ ഇല്ലാ. ആ പറഞ്ഞ ഡേറ്റില്‍ അല്ലാ പടം നടന്നിരിക്കുന്നത്. സിനിമയുടെ പേര് മാറ്റിയിട്ടുണ്ടാകും.

Read more

സാധാരണ വിശ്വാസത്തിന്റെ പുറത്ത് താരങ്ങള്‍ പലരും ഇങ്ങനെ എഗ്രിമെന്റുകള്‍ ഒപ്പിടുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യരുതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ സംഭവം. അദ്ദേഹം പറഞ്ഞു.