സാമന്തയുടെ നായകന് പിറന്നാൾ ആശംസകൾ; മലയാളത്തിൻ്റെ പ്രിയനടന് പിറന്നാൾ സർ‌പ്രൈസ് നൽകി 'യശോദ' ടീം

സാമന്തയുടെ നായകന് പിറന്നാൾ ആശംസകൾ നേർന്ന് യശോദ ടീം. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘യശോദ’. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഹരി-ഹരീഷ് ജോഡിയാണ്. ചിത്രത്തിൽ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. ഉണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് അണിയറ പ്രവർത്തകർ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഗൗരവം നിറഞ്ഞ ലുക്കിലാണ് ഉണ്ണി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നതെന്ന് മുൻപ് പുറത്തിറക്കിയ ടീസറിൽ നിന്നും വ്യക്തമായിരുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് യശോദ.

ചിത്രത്തിൽ ഗർഭിണിയായാണ് സാമന്ത എത്തുന്നത്. ആ അവസ്ഥയിൽ ആവശ്യമായ സാഹചര്യങ്ങൾക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഇത്. ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്.

വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക,സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.