ഒരു നഴ്സ് നായകനായ മലയാള ചലച്ചിത്രം സൂപ്പര്‍ മെഗാഹിറ്റ് പദവിയിലേക്ക്...; കുറിപ്പുമായി ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ

സംവിധായകന്‍ വിനയന്റെ തിരിച്ചു വരവ് അടയാളപ്പെടുത്തിയ സിനിമയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. അതുപോലെ തന്നെ എല്ലാ മുന്‍വിധികളെയും തച്ചുടച്ച് കൊണ്ട് ഗംഭീര പ്രകടനമായിരുന്നു സിജു വിത്സന്‍ സിനിമയില്‍ കാഴ്ചവച്ചത്. ആറാട്ടുപുഴ വേലായുധ പണിക്കരിലൂടെ മലയാള സിനിമയ്ക്ക് പുത്തന്‍ താരോദയം തന്നെ വിനയന്‍ സമ്മാനിച്ചുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

സിജുവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ ഇപ്പോള്‍. ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ഒരു മുഖ്യധാരാ മലയാള ചലച്ചിത്രം സൂപ്പര്‍ മെഗാഹിറ്റ് പദവിയിലേക്ക് എന്ന് കുറിച്ചു കൊണ്ടാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ചരിത്രത്തിലാദ്യമായി ഒരു നഴ്‌സ്‌ നായകനായ ഒരു മുഖ്യധാരാ മലയാളചലച്ചിത്രം സൂപ്പർമെഗാഹിറ്റ് പദവിയിലേക്ക്…

ഹൃദയാഭിനന്ദനങ്ങൾ പ്രിയ സിജു ബ്രോ… മലയാളി നഴ്സിംഗ് സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…. Government Nurses ഫേസ്ബുക്ക് പേജിന്റെയും അഭിനന്ദനങ്ങൾ….

നമ്മുടെ സ്വകാര്യ അഹങ്കാരമായ ഈ ചങ്ക് ബ്രോയ്ക്ക് എല്ലാവരും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു കയ്യടി കൊടുത്തേ കൂട്ടുകാരേ..

ശ്രീ സിജു ഒരു നഴ്‌സ്‌ ആണെന്നത് നമ്മൾ നഴ്സുമാരിൽ പലർക്കും തന്നെ അറിയില്ല എന്നത് മറ്റൊരു കാര്യം! അപ്പോൾ പിന്നെ

പൊതുജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ പോസ്റ്റ്‌ കാണുന്ന എല്ലാ നഴ്സുമാരും പിശുക്ക് കാണിക്കാതെ ഈ പോസ്റ്റ്‌ ഷെയർ ചെയ്താൽ ഈ അതുല്യ അഭിനയപ്രതിഭ ഒരു നഴ്‌സ്‌ ആണെന്നത് നാട്ടുകാരും അറിഞ്ഞുകൊള്ളും..

എല്ലാവരും പോസ്റ്റ്‌ ഷെയർ ചെയ്യാനും കമന്റ്‌ ഇടാനും മറക്കരുത്. ഇവിടെയെങ്കിലും പിശുക്ക് കാണിക്കല്ലേ കേട്ടോ..

കാരണം ശ്രീ സിജു ഈ പോസ്റ്റ്‌ തീർച്ചയായും ശ്രദ്ധിക്കും. സ്വന്തം വർഗ്ഗത്തിന്റെ ഭാഗത്തുനിന്നുള്ള ഈ ഹൃദയം നിറഞ്ഞ പിന്തുണ തീർച്ചയായും അദ്ദേഹത്തിന് വലിയ സന്തോഷമുണ്ടാക്കും…

സ്വന്തം സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ട് മാത്രം ഈ നിലയിലേക്ക് വളർന്ന ഒരു വ്യക്തിയാണ് ശ്രീ സിജു. സിനിമാമേഖലയിൽ നിന്നുള്ള സഹപ്രവർത്തകരുടെ ആത്മാർത്ഥവും നിർലോഭവുമായ പിന്തുണ കൂടിയാണ് ഈ നേട്ടം കൈവരിക്കാൻ ശ്രീ സിജുവിന് സഹായകരമായത്.

പത്തൊൻപതാം നൂറ്റാണ്ട് എന്ന ഓണം റിലീസ് സിനിമ നിങ്ങൾ കണ്ടോ കൂട്ടുകാരേ? കണ്ടില്ലെങ്കിൽ എല്ലാവരും കുടുംബസമേതം കാണണം കെട്ടോ..

ഒരു സ്റ്റാഫ്‌ നഴ്‌സ്‌ ആയ ശ്രീ സിജു വിൽ‌സൺ ആണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന ഈ സിനിമയുടെ വേലായുധപ്പണിക്കർ എന്ന നായകൻ. പടം കണ്ടവർക്കറിയാം അസാധ്യമായ അഭിനയചാരുതയാണ് ശ്രീ സിജു സിനിമയിൽ ഉടനീളം കാഴ്ച്ച വച്ചിരിക്കുന്നത്. സിജുവിന്റെ അഭിനയം തന്നെ ഞെട്ടിച്ചു എന്നാണ് പടത്തിന്റെ സംവിധായകൻ ശ്രീ വിനയന് പോലും പറയേണ്ടി വന്നത്. പടത്തിന്റെ നിർമ്മാതാവും ശ്രീഗോകുലം ഫിലിംസ് ഉടമയുമായ ശ്രീ ഗോകുലം ഗോപാലനും ഇതേ അഭിപ്രായമാണ് മീഡിയകളോട് പങ്ക് വച്ചത്.

പടം കണ്ടിറങ്ങുന്ന ഓരോ മലയാളികളും ഇത്‌ ശരി വയ്ക്കുന്നു. അത്ര തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രീ സിജു ഈ സിനിമയിൽ വേലായുധപ്പണിക്കരായി ജീവിക്കുകയാണ് സത്യത്തിൽ. അഭിനയിക്കുകയല്ല.

ഈ കഥാപാത്രത്തിലൂടെ ശ്രീ സിജു മുഖ്യധാരാ സിനിമകളിലെ നായകസ്ഥാനത്തേയ്ക്ക് ഉയർന്നിരിക്കുകയാണ് എന്നതും മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ വസ്തുതയാണ്..

സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും എല്ലാ ഷോകളും Housefull ആയി പ്രദർശനം തുടരുന്നു..

എല്ലാ മലയാളി നഴ്സുമാരുടെയും ഹൃദയം നിറഞ്ഞ പ്രോത്സാഹനം ഈ സിനിമയ്ക്കുണ്ടാകണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു..

കാണാത്തവർ എല്ലാവരും കുടുംബസമേതം പോയി സിനിമ കാണുക. അല്ലെങ്കിൽ നഷ്ടമായിരിക്കും. അത്ര മികച്ച ഒരു സിനിമയാണ്.

സോഷ്യൽമീഡിയയിലെ മലയാളി നഴ്സുമാരുടെ ഏറ്റവും ആക്റ്റീവ് പേജ് ആയ Government Nurses ന്റെ പേരിൽ ശ്രീ സിജുവിന് എല്ലാ വിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും അറിയിക്കുന്നു.

എല്ലാവരും പിശുക്ക് കാണിക്കാതെ നമ്മുടെ യശസ്സ് വാനോളം ഉയർത്തിയ ഒരു നക്ഷത്രമായി പ്രശോഭിക്കുന്ന, നമ്മളിൽ ഒരാളായ ശ്രീ സിജുവിന് ഒരു കയ്യടി കൊടുക്കൂ കൂട്ടുകാരേ..

ഷെയർ ചെയ്യാൻ എല്ലാവരോടും ഇനി പ്രത്യേകം പറയണോ?

പടം കണ്ടവർ ഒന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണം കെട്ടോ..

NB : എല്ലാവരും നമ്മുടെ സ്ഥിരം സ്വഭാവമായ പിശുക്ക് ഇവിടെ കാണിക്കാതെ ദയവായി പോസ്റ്റിൽ കമന്റ് ചെയ്യുകയും പോസ്റ്റ്‌ ഷെയർ ചെയ്യുകയും ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഈ പോസ്റ്റ്‌ തീർച്ചയായും ശ്രീ സിജു കാണും. സ്വന്തം വർഗ്ഗത്തിന്റെ ഭാഗത്തുനിന്നുള്ള ഹൃദയം നിറഞ്ഞ ഈ പിന്തുണ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ടാക്കും എന്നത് പ്രത്യേകം പറയേണ്ടല്ലോ.

സോ.. എല്ലാവരും ഒന്ന് ഉത്സാഹിച്ച് ആഞ്ഞുപിടിച്ചേ കൂട്ടുകാരേ…

എഡിറ്റ്‌ : ഈ പോസ്റ്റ്‌ ശ്രീ സിജു കാണുകയും അദ്ദേഹത്തിന്റെ പേജിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലിങ്ക് കമന്റിൽ കൊടുത്തിരിക്കുന്നു. എല്ലാവരും മാക്സിമം പറ്റാവുന്ന എല്ലായിടത്തും ഈ പോസ്റ്റ്‌ ഷെയർ ചെയ്യണം കെട്ടോ. ഈ അതുല്യഅഭിനയപ്രതിഭ ഒരു നഴ്‌സ്‌ ആണെന്ന് നാട്ടാർ മുഴുവൻ അങ്ങ് അറിയട്ടേന്ന്..

എന്താ..? അങ്ങനെ അറിയുന്നതിൽ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ? ശ്രീ സിജുവിന് അതിൽ സന്തോഷമേയുള്ളൂ കെട്ടോ. അതാണല്ലോ അദ്ദേഹം പോസ്റ്റ്‌ പങ്ക് വച്ചത്! അപ്പോ നമുക്കും അങ്ങ് തകർത്തേക്കാം.. അല്ലേ?