കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര ഒരുക്കി ആരാധകര്‍. നവംബര്‍ 2ന് ആണ് കുഞ്ചാക്കോ ബോബന്റെ ജന്മദിനം. തീരദേശ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കായാണ് ചാക്കോച്ചന് ലവേഴ്സ് ആന്‍ഡ് ഫ്രണ്ട്സ് ആലപ്പുഴ ജില്ല കമ്മിറ്റി സൗജന്യ ബസ് യാത്ര ഒരുക്കുന്നത്.
ചേര്‍ത്തല സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ മീറ്റപ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Read more
അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍, പാട്രിയറ്റ് എന്നീ സിനിമകളാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്നത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് ആണ് നടന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര അടക്കമുള്ള താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.







