ചിത്രസംയോജകന്‍ നൗഫല്‍ അബ്ദുള്ള സംവിധാനത്തിലേക്ക് ; നായകന്‍ ഫഹദ് ഫാസില്‍

പ്രശസ്ത ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള സംവിധാനത്തിലേക്ക് . ഇഷ്‌ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് രചന നിര്‍വഹിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ബാദുഷ സിനിമാസിന്റെ ബാനറില്‍ എന്‍ എം ബാദുഷ നിര്‍മ്മിക്കും.

ഫഹദ് ഫാസിലിന്റേതായി നിരവധി പ്രോജക്ടുകളാണ് അണിയറയിലുള്ളത്. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ‘ധൂമം’, സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഹനുമാന്‍ ഗിയര്‍’,

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധായകന്‍ അല്‍ത്താഫ് സലിം ഒരുക്കുന്ന ‘ഓടും കുതിര ചാടും കുതി’ര, രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിതു മാധവന്റെ പേരിടാത്ത ചിത്രം എന്നിവയാണ് മലയാളത്തില്‍ ഫഹദിന്റെതായി എത്താനുള്ള ചിത്രങ്ങള്‍.

Read more

അന്യഭാഷാ ചിത്രങ്ങളും ഫഹദിന് ഈ വര്‍ഷം ഉണ്ട്. പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം പുഷ്പ ദി റൂള്‍, കന്നഡ അരങ്ങേറ്റം ബഗീര എന്നിവയാണ് വരാനിരിക്കുന്ന സിനിമകള്‍