ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സീതാ രാമം തിയേറ്ററുകളിലെത്തി. ചിത്രം റീലിസായതിന് പിന്നാലെ ആദ്യ ഷോയ്ക്ക് ശേഷം കരയുന്ന അണിയറ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുൽഖറും, നായികയായ മൃണാൾ താക്കൂറും. ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്താണ് സന്തോഷം പങ്കുവെക്കുന്നതുമാണ് വീഡിയോയിൽ.
സന്തോഷം കരച്ചിലായി അവസാനിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. അതേസമയം പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസിൽ ചിത്രത്തിന്റെ പ്രിമിയർ നടന്നിരുന്നു.
മികച്ച അഭിപ്രായങ്ങളാണ് അവിടെ നിന്നും ചിത്രത്തിന് ലഭിച്ചത്. മഹാനടിക്ക് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് സിനിമയാണ് സീതാ രാമം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 1965ലെ ഇന്തോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സീതാ രാമത്തിൻറെ പ്രമേയം.
That moment 🥹 @dulQuer @mrunal0801 @hanurpudi got emotional after watching movie with fans in Hyderabad#SitaRamamFDFS#SitaRamam @ArtistryBuzz @VyjayanthiFilms #dulqersalman #dulquersalmaan #MrunalThakur #southpaparazzi #tollywoodcelebs pic.twitter.com/ucJGOt1nQg
— VisHNu (@DQ_01_) August 5, 2022
സീതാരാമം ചരിത്രം പറയുന്ന ഫിക്ഷനും അതേസമയം പ്രണയ കഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപ്പുടി മുൻപ് പറയുകയുണ്ടായി. കശ്മീരിലും ഹൈദരാബാദിലുമായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ്. സ്വപ്ന സിനിമയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്‍കുമാർ കണ്ടമുടിയും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയത്. എഡിറ്റിങ്- കോതഗിരി വെങ്കടേശ്വര റാവു. ഛായാഗ്രഹണം- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ