ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ദുൽഖർ സൽമാൻ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ദുൽഖർ സൽമാൻ.

ടൈംസ് നൗ നടത്തിയ പഠനത്തിൽ മലയാളത്തിൽ നിന്നും ഇടം നേടിയത് ഒരേയൊരു താരമാണ്.  ഏഴാം സ്ഥാനമാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചലച്ചിത്ര മേഖലകളിലെ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള 10 സൗത്ത് ഇന്ത്യൻ താരങ്ങളാണ് പട്ടികയിലുള്ളത്. പ്രഭാസ്, സാമന്ത, രാകുൽ പ്രീത് സിംഗ്, വിജയ് ദേവരക്കോണ്ട, യഷ്, ദുൽഖർ സൽമാൻ എന്നിവരാണ് പട്ടികയിലിടം പിടിച്ചത്.

15.5 മില്യൺ ഫോളോവേഴ്‌സുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് രാകുൽ പ്രീത് സിംഗാണ്.  രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാം സ്ഥാനത്ത് പൂജ ഹെഡ്ഗെയുമാണ്. തമന്നയാണ് നാലാം സ്ഥാനത്ത്.