ഇത് വ്യത്യസ്ത രീതികള്‍, പൂജയുടെ വിവാഹ ചടങ്ങുകള്‍ കണ്ട് ഞെട്ടി ആരാധകര്‍; സായ് പല്ലവി ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബാംഗം

സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹച്ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പൊതുവെ കണ്ട് വരാറുള്ള ചടങ്ങുകളോ വസ്ത്രധാരണമോ ഒന്നുമായിരുന്നില്ല പൂജയുടെ വിവാഹത്തിന് ഉണ്ടായിരുന്നത് എന്നതാണ് വിവാഹം ചര്‍ച്ചയാകാനുള്ള കാരണം.

കേരള സാരിക്ക് സമാനമായ നേര്‍ത്ത ഗോള്‍ഡന്‍ ബോഡറുള്ള സിംപിള്‍ വര്‍ക്കുള്ള വെളുത്ത സാരിയായിരുന്നു വധുവായ പൂജയുടെ വേഷം. ഗോള്‍ഡന്‍ ബോഡറുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വരന്റെ വേഷം. മാത്രമല്ല വെള്ളമുണ്ട് തലയില്‍ കെട്ടിയാണ് വധൂവരന്മാര്‍ താലി കെട്ട് ചടങ്ങിന് എത്തിയത്.

Sai Pallavi Sister Wedding : సాయి పల్లవి చెల్లి పూజా కన్నన్ పెళ్లి ఫొటోలు  చూశారా? | Sai pallavi sister pooja kannan wedding photos-10TV Telugu

താലികെട്ട് സമയത്ത് പൂജ ആഭരണങ്ങള്‍ ഒന്നും ധരിച്ചിരുന്നില്ല. വധൂവരന്മാര്‍ക്കൊപ്പം വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയവരെല്ലാം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇതോടെ സായ് പല്ലവിയുടെ ഗോത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയായിരുന്നു.

ഈയൊരു രീതിയിലുള്ള വിവാഹത്തിന്റെ കാരണം പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്തു. സായ് പല്ലവി തന്നെ അതിനുള്ള മറുപടി തുടക്ക കാലത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ബഡഗ ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബമാണ് നടിയുടേത്.

അതുകൊണ്ട് തന്നെ ആ വിശ്വാസ പ്രകാരമുള്ള പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിനീത് ആണ് പൂജയെ വിവാഹം ചെയ്തത്. താലികെട്ടിന് ശേഷമുള്ള ചടങ്ങുകളില്‍ ചുവന്ന സാരിയില്‍ റോയല്‍ ലുക്കിലാണ് പൂജ പ്രത്യക്ഷപ്പെട്ടത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.

Read more