'എന്നെ ഭീഷണിപ്പെടുത്തുകയാണോ? ഞാന്‍ ആര്‍ക്കും പണം നല്‍കാനില്ല'; 'ലൈഗര്‍' പരാജയ വിവാദത്തില്‍ പുരി ജഗന്നാഥ്

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ ‘ലൈഗര്‍’ സിനിമയുടെ പരാജയത്തിന് പിന്നാലെ സംവിധായകന്‍ പുരി ജഗന്നാഥും വിതരണക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. പുരി ജഗന്നാഥിന്റെത് എന്ന് പറയപ്പെടുന്ന ഒരു ശബ്ദ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ആഗസ്റ്റ് 25ന് റിലീസ് ചെയ്ത ചിത്രം വിമര്‍ശനവും പരാജയവുമാണ് ഏറ്റുവാങ്ങിയത്. സിനിമയുടെ പരാജയത്തോടെ വിതരണക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ് ചിത്രത്തിന്റെ വിതരണക്കാര്‍. പ്രതിഷേധിക്കുന്നവര്‍ക്ക് പണം നല്‍കില്ല എന്നാണ് പുരി ജഗന്നാഥ് പറയുന്നത്.

”എന്നെ ഭീഷണിപ്പെടുത്തുകയാണോ? ഞാന്‍ ആര്‍ക്കും പണം നല്‍കാനില്ല. എന്നിട്ടും ഇപ്പോഴും പണം കൊടുത്തു കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്” എന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ പുരി ജഗന്നാഥുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് രമ്യതയില്‍ എത്തിക്കാനായാണ് ഒരു കൂട്ടം വിതരണക്കാര്‍ ശ്രമിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും, ബോളിവുഡ് ഹോളിവുഡ് പ്രൊഡക്ഷന്‍സും പുരി ജഗന്നാഥും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിച്ചത്.