സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും, ഛായാഗ്രാഹകനുമായ ആന്റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

അറുപതുകളില്‍ എറണാകുളത്ത് ഈസ്റ്റ്മാന്‍ എന്നപേരില്‍ സ്റ്റുഡിയോ തുടങ്ങി ഫോട്ടോഗ്രാഫറായി ജീവിതമാരംഭിച്ച ആന്റണി പത്രങ്ങള്‍ക്കും പിന്നീട് വാരികകള്‍ക്കും, ശേഷം ചലച്ചിത്ര മേഖലയിലുളളവര്‍ക്കും ചിത്രമെടുത്ത് നല്‍കി. അങ്ങനെയാണ് ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.

സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു | Film Director Antony Eastman Passed away | Madhyamam

979ല്‍ കോടമ്പാക്കത്ത് നിന്നും അദ്ദേഹം കണ്ടെത്തിയ വിജയലക്ഷ്മിയാണ് 1981ല്‍ പുറത്തിറങ്ങിയ “ഇണയെ തേടി” എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സില്‍ക്ക് സ്മിത. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഉള്‍പ്പടെ പലരെയും സിനിമാ മേഖലയിലേക്ക് കൊണ്ടുവന്നത് ആന്റണി ഈസ്റ്റ്മാനാണ്.

antony eastman – East Coast Movies & Entertainments News

വര്‍ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ആന്റണി ഈസ്റ്റ്മാനാണ്. ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, തസ്‌ക്കരവീരന്‍, ക്ലൈമാക്സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയും മൃദുല എന്ന ചിത്രത്തിന് തിരക്കഥയുമെഴുതി. പാര്‍വ്വതീപരിണയം എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി.

director antony eastman more സംവിധായകൻ ആൻ്റണി ഈസ്റ്റ്മാൻ അന്തരിച്ചു

Read more

ഗീതം, രാരീരം, തമ്മില്‍ തമ്മില്‍, രചന, രക്തമില്ലാത്ത മനുഷ്യന്‍, സീമന്തിനി, അവള്‍ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വര്‍ഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചു. തിരക്കഥാകൃത്ത് ജോണ്‍പോളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആന്റണി ഈസ്റ്റ്മാന്റെ മരണവാര്‍ത്ത അറിയിച്ചത്. സംസ്‌കാരം പിന്നീട് നടത്തും.