മാതാപിതാക്കള്‍ക്ക് സമ്മാനവുമായി് നടന്‍ ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് ധനുഷ് ഇവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.
ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സുബ്രഹ്‌മണ്യം ശിവയാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‌മണ്യത്തിന്റെ വാക്കുകള്‍.
ധനുഷ് നായകനായി ‘വാത്തി’യാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രം. വെങ്കി അറ്റ്‌ലൂരിയാണ് വാത്തി സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങിയ ചിത്രം രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
Read more
ആദ്യ ദിവസം ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 12 കോടി രൂപ നേടി. തെലുങ്കില്‍ ‘സര്‍’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സംയുക്ത നായികയാവുന്ന സിനിമയില്‍ സമുദ്രക്കനിയാണ് പ്രതിനായകന്‍. ഗണിത അദ്ധ്യാപകനായെത്തുന്ന ധനുഷ് അഴിമതിക്കെതിരായും വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെയും പോരാടുന്നതായാണ് ചിത്രത്തില്‍. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീതം.