''ചില്ലയിലെ തൂമഞ്ഞിന്‍..'' വികൃതിയിലെ മനോഹര ഗാനം പുറത്ത്

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് “വികൃതി”. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ “ചില്ലയിലെ തൂമഞ്ഞിന്‍…” എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറാണ്.

നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായെത്തിയത്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തിയത്. സുരാജിന്റെ സംസാരശേഷിയില്ലാത്ത ഭാര്യയായി സുരഭി ലക്ഷ്മിയാണ് വേഷമിട്ടത്.

വിന്‍സി അലോഷ്യസ്, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.