'അയല്‍വാശി'യിലെ 'ചൂയിങ്ഗം' വീഡിയോ ഗാനം

ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍,ബിനു പപ്പു,നസ്ലിന്‍ നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘അയല്‍വാശി’യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖില്‍ ജെ ചാന്ദ്,മുന്‍ഷിന്‍ പരാരി,ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ‘ചൂയിങ്ഗം ചവിട്ടി’ എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

ആദ്യം ഈ പാട്ടിന്റെ ലിറിക്‌സ് വീഡിയോ റിലീസ് ആയിരുന്നു അത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം ആയിരുന്നു.വീഡിയോ സോങ് കൂടി റിലീസ് ആയത് യുവാക്കള്‍ക്ക് ഇടയില്‍ വീണ്ടും ട്രെന്‍ഡ് ആയി മാറും എന്നു ഉറപ്പാണ്. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ആണ് ഇര്‍ഷാദ് പരാരി ഈ ചിത്രം ഒരുക്കുന്നത്.

തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ‘അയല്‍വാശി’ നിര്‍മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന്‍ പരാരിയും ‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തില്‍ ഉണ്ട്. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.

Read more

എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആര്‍ഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷന്‍-സീതാലക്ഷ്മി, മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍-ഒബ്‌സ്‌ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത്. എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.